പേർഷ്യൻ പൂച്ചകൾ
വളരെ ശാന്തസ്വഭാവക്കാരാണ് പേർഷ്യൻ പൂച്ചകൾ. ആകർഷകമായ നീണ്ട രോമം, വട്ടമുഖം, പതിഞ്ഞ മൂക്ക് ഇവയാണ് പ്രധാന ലക്ഷണങ്ങൾ. ഫ്ലാറ്റുകളിലും, വീടുകളിലും ഒരുപോലെ വളർത്താൻ പറ്റിയ ഇനം പൂച്ചകളാണ് പേർഷ്യൻ പൂച്ചകൾ. ഇവയുടെ നീണ്ടതും,സമൃദ്ധവുമായ രോമവരണം എല്ലായിപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.......................................................................................................................................................
വായിക്കാം ... മുറാ പോത്തുകൾ നാടൻ പശുക്കൾ
......................................................................................................................................................
വിവിധയിനം പേർഷ്യൻ പൂച്ചകൾ
മുഖത്തിന്റെ ആകൃതി അനുസരിച്ച് പേർഷ്യൻ പൂച്ചകളെ
ഡോൾ ഫെയ്സ് എന്നും, പഞ്ച് ഫെയ്സ് എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. പഞ്ച് ഫെയ്സ്
പൂച്ചകളിൽ തന്നെ വിവിധ തരമുണ്ട്. എക്സ്ട്രീം പഞ്ച് ഫേസ്, ഫുൾ പഞ്ച്, സെമി പഞ്ച് എന്നിവയാണ് പ്രധാനപ്പെട്ട പഞ്ച് ഫേസ് ഇനങ്ങൾ.
ഭക്ഷണം
പൂച്ചയുടെ പല്ലുകൾ മാംസാഹാരം കഴിക്കുന്നതിന്
അനുയോജ്യമാണ്. പൂച്ചകൾ മാംസഭുക്കുകളാണെങ്കിലും വേവിക്കാത്ത മത്സ്യമോ, മാംസമോ, മുട്ടയോ
നൽകാൻ പാടുള്ളതല്ല. അങ്ങനെ നൽകിയാൽ വയറിന് അസുഖം പിടിപെടാൻ സാദ്ധ്യതയുണ്ട്. വിറ്റാമിൻ,
പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവയടങ്ങിയ ആഹാരം നല്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ
മാത്രമേ പൂച്ചകൾ പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുകയുള്ളൂ. ഗർഭിണികളായ പൂച്ചകൾക്ക് വേവിച്ച
മത്തി നൽകുന്നത് കൂടുതലായുള്ള പാലുല്പാദനത്തിന് സഹായകരമാണ്. റെഡിമെയ്ഡ് ആഹാരങ്ങൾ
നൽകുന്നതും നല്ലതാണ്. ഇതിൽ പോഷകങ്ങൾ തുല്യ അളവിൽ ഉണ്ടായിരിക്കും. ഇത് പൂച്ചയുടെ ആരോഗ്യത്തിന്
നല്ലതാണ്.
പരിചരണം
തണുപ്പുള്ള സ്ഥലത്ത് വേണം ഇവയെ വളർത്താൻ. പൂച്ചകൾ
കിടക്കുന്ന സ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
പ്രജനനം
ആൺ പൂച്ചകൾക്ക് പന്ത്രണ്ട് മാസവും, പെൺ പൂച്ചകൾക്ക്
എട്ട് മാസവും ആവുമ്പോഴേക്കും അവ പ്രായപൂർത്തിയാകും. പ്രജനനത്തിനായി തെരഞ്ഞെടുക്കുന്ന
ജോഡികളെ ആദ്യം അടുത്തടുത്തുള്ള കൂടുകളിലിട്ട് ഇണക്കിയെടുക്കേണ്ടതാണ്. നാലു ദിവസം വരെ
മദി ലക്ഷണം കാണിക്കാറുണ്ട്. മദി ദിവസത്തിന്റെ മൂന്നാം നാൾ ഇണചേർക്കുന്നതാണ് ഉത്തമം.
ഇണചേർന്ന് മുപ്പത് ദിവസത്തിന് ശേഷം ഗർഭിണികളായ പെൺ പൂച്ചകളെ മാറ്റി പാർപ്പിക്കണം.
55 മുതൽ 65 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം. ഒറ്റ പ്രസവത്തിൽ പരമാവധി ആറോ, ഏഴോ കുഞ്ഞുങ്ങൾ
വരെ ഉണ്ടാവും.
പേർഷ്യൻ പൂച്ചകൾ എന്നാണിവയുടെ പേരെങ്കിലും പേർഷ്യയിൽ നിന്നാണ് ഇവ ജന്മം കൊണ്ടത് എന്നു തെളിയിക്കാൻ ജനിതക പരിശോധനകളിൽ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
Please do not enter any spam link in the comment box