Pug_Dachshund_Beagle Mix (പഗ്ഗ്_ഡാഷ്ഹണ്ട്_ബീഗിൾ)
പഗ്ഗ്
ഒരടിയോളം
പൊക്കം, ആറു മുതൽ ഒമ്പത് കിലോ വരെ ഭാരം, ഉറച്ച ശരീരം, നീളം കുറഞ്ഞ രോമങ്ങൾ, പതിഞ്ഞ
മുഖം, ചുരുണ്ട വാൽ, ഇത്രയുമാണ് പഗ്ഗിന്റെ പ്രത്യേകതകൾ. ശരിക്കും കളിപ്പാട്ടം പോലൊരു
വളർത്തുനായ. കൊച്ചു കുട്ടികൾക്കു പോലും ഇവയെ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ പറ്റുന്നതാണ്.
![]() |
Pug |
സ്വഭാവം
വീട്ടിനുള്ളിൽ
ലാളിച്ചു വളർത്താൻ പറ്റിയ നായാണ് പഗ്ഗ്. മനുഷ്യരുമായി കൂടുതൽ ഇടപഴകി ജീവിക്കാനാഗ്രഹിക്കുന്നതും,
അതുപോലെ തന്നെ മനുഷ്യരോട് പെട്ടെന്നിണങ്ങുകയും, കളി തമാശകളിൽ ഏർപ്പെടുകയും, അതുപോലെ
തന്നെ വാശി പിടിക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണിവ. നല്ല ബുദ്ധിയുള്ള ഇനമായതിനാൽ പരിശീലനം
നൽകുന്നതും വളരെ എളുപ്പമാണ്. എപ്പോഴും ഉടമസ്ഥന്റെ ശ്രദ്ധ ആഗ്രഹിക്കുന്ന ഇവർ അത് ലഭിക്കുന്നില്ലെന്ന്
തോന്നിയാൽ കുറുമ്പ് കാണിക്കാനും മടിക്കാത്ത പ്രകൃതക്കാരാണ്. ദിവസത്തിൽ 14 മണിക്കൂറും ഇവ
ഉറങ്ങാനാണ് ചെലവഴിക്കുക. ഇവയുടെ ഉരുണ്ട കണ്ണുകളിൽ എപ്പോഴും ദൈന്യഭാവമാണ് കാണാൻ കഴിയുക.
പ്രത്യേകതകൾ
പണ്ടുകാലത്ത്
മുഖത്തു ധാരാളം ചുളിവുകളുള്ള ഇനമായിരുന്നു ആളുകൾ ഇഷ്ടപ്പെട്ടിരുന്നതെങ്കിൽ ഇന്ന് ചുളിവുകൾ
കുറഞ്ഞയിനത്തിനാണ് ഡിമാൻഡ് കൂടുതൽ. കണ്ണുകൾ പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന ഇനവും, സാധാരണ
കണ്ണുകളുള്ള ഇനവുമുണ്ട്. കണ്ണുകൾ പുറത്തേയ്ക്ക് തള്ളിനിൽക്കുന്നവയുടെ കണ്ണുകൾക്ക് ക്ഷതം സംഭവിക്കാനുള്ള സാദ്ധ്യത കുടുതലാണ്.
പരിചരണം
മുഖത്ത്
കട്ടിയുള്ള ചുളിവുകളുള്ളതിനാൽ അവിടെ ആഹാരസാധനങ്ങളും, അഴുക്കുകളും അടിഞ്ഞു കൂടാൻ സാധ്യതയുണ്ട്. അതിനാൽ
നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കേണ്ടതാണ്. ഇല്ലാത്തപക്ഷം ഫംഗൽ ഇൻഫെക്ഷൻ വരാനുള്ള
സാദ്ധ്യത കുടുതലാണ്. ചെവികളും, പല്ലുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. കുളിപ്പിക്കുമ്പോൾ
ചെവിയിൽ വെള്ളം കയറാതെ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. എല്ലാ ദിവസവും കുറഞ്ഞത് ഒരു
മണിക്കൂറെങ്കിലും നല്ല രീതിയിൽ വ്യായാമം ചെയ്യിക്കേണ്ടതാണ്. രണ്ടു മാസത്തിലൊരിക്കൽ
വിരശല്യത്തിനുള്ള മരുന്നും നൽകണം.
ഭക്ഷണം
പഗ്ഗിന്റെ
ഭക്ഷണത്തെ കുറിച്ച് ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ചെറിയ കുട്ടികൾ കഴിക്കുന്ന എല്ലാ ഭക്ഷണവും
ഇവയും കഴിക്കും, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, പായസം, ബിസ്ക്കറ്റ്, ഐസ്ക്രീം, ചോക്ലേറ്റ്
അങ്ങനെ എന്തുമായിക്കോട്ടേ.
തെരഞ്ഞെടുക്കുമ്പോൾ
പഗ്ഗിന്റെ
കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുമ്പോൾ അവയുടെ മാതാപിതാക്കളുടെ ഗുണനിലവാരം മനസ്സിലാക്കിയിരിക്കണം.
രണ്ട് ചുരുളുകളുള്ള വാലോടു കൂടിയവ നല്ലയിനമാണ്. അതുപോലെ തന്നെ പതിഞ്ഞ മുക്കും നല്ലയിനം
പഗ്ഗിന്റെ ലക്ഷണമാണ്. എന്നാൽ ചുളിവുകൾക്കുള്ളിലേക്ക് വലിഞ്ഞ മൂക്കുള്ളവയ്ക്ക്, വ്യായാമം
ചെയ്തുകഴിഞ്ഞാൽ ശ്വസിക്കാൻ പ്രയാസമുള്ളതായി കണ്ടുവരുന്നു. അതിനാൽ അല്പം പുറത്തേയ്ക്ക്
പൊന്തിയതും, എന്നാൽ പതിഞ്ഞതുമായ മുക്കുള്ളവയെയാണ് ഇപ്പോൾ ആളുകൾ കൂടുതലായി പരിഗണിക്കുന്നത്.
സർട്ടിഫൈഡ് ആയിട്ടുള്ള നായ്കുട്ടികളെ വാങ്ങുന്നതായിരിക്കും അഭികാമ്യം.
ഒരു
കാവൽ നായയുടെ ഉപയോഗം ഇവയെകൊണ്ട് ലഭിക്കില്ലെങ്കിലും, പുറമെ നിന്നുള്ള ആളുകളെ കണ്ടാൽ
കുരച്ച് ബഹളം വയ്ക്കുകയും, ഉടമസ്ഥരെ അറിയിക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ്.
#################
ബീഗിൾ
ഒന്നേകാൽ
അടിയോളം മാത്രം പൊക്കമുള്ള കുഞ്ഞൻ നായ്ക്കളാണ് ബീഗിൾ. സൗന്ദര്യവും, ആകർഷകമായ രൂപവും
ഒത്തിണങ്ങിയ ഈ ചെറുനായകൾ യഥാർത്ഥത്തിൽ വേട്ടനായ്ക്കളുടെ ഗണത്തിൽ പെടുന്നവയാണ്. തുറന്ന
കണ്ഠം എന്നർത്ഥം വരുന്ന ബ്യുഗ്യുൾ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ബീഗിൾ എന്ന പേരുണ്ടായതെന്ന്
കരുതപ്പെടുന്നു. മുയൽ പോലുള്ള ജീവികളെ വേട്ടയാടുന്നതിനെ ബീഗിളിങ് എന്നാണ് പറയുക. ബീഗിളിങിനായി ഉപയോഗിച്ചിരുന്ന നായ്ക്കളായതിനാലാവാം
ഇവയ്ക്ക് ബീഗിൾ എന്ന പേര് ലഭിച്ചത്. ഇരകളെ കണ്ടെത്തിയാൽ വലിയ ശബ്ദത്തിൽ കുരച്ചു ബഹളമുണ്ടാക്കി
യജമാനനെ അറിയിക്കുന്ന സ്വഭാവക്കാരായതിനാലാവാം ഇവയ്ക്ക് ഇങ്ങനെയൊരു പേരു ലഭിച്ചത്. വേട്ടനായ്ക്കളുടെ
ഗണത്തിൽ പെടുന്നത് കൊണ്ടുതന്നെ ഇവയ്ക്ക് മണം പിടിക്കാനുള്ള കഴിവ് വളരെ കുടുതലാണ്.
![]() |
Beagle |
സ്വദേശം
ഗ്രേറ്റ്
ബ്രിട്ടനാണ് ഇവയുടെ സ്വദേശമെങ്കിലും അമേരിക്കയിൽ എത്തിയ ശേഷമാണ് ഇവയുടെ ജനപ്രീതി വർദ്ധിച്ചത്.
വെള്ള, കറുപ്പ്, ബ്രൗൺ എന്നീ മൂന്നു നിറങ്ങൾ ചേർന്നവയും (Tri Colour)
വെള്ള, ബ്രൗൺ എന്നീ രണ്ടു നിറങ്ങൾ മാത്രം ചേർന്നവയുമായ (Bi-colour) രണ്ടിനം
ബീഗിളുകളാണുള്ളത്.
![]() |
Beagle (Bi-colour) |
പ്രത്യേകതകൾ
നീണ്ടു
തൂങ്ങിയ ചെവികളും, വലിയ മൂക്കും, നീണ്ട വാലും, ഇടതൂർന്ന രോമവുമാണ് ഇവയുടെ പ്രത്യേകതകൾ.
എല്ലാ ബീഗിളിന്റേയും വാലിന്റെ അറ്റം വെള്ള നിറമായിരിക്കും. ബീഗിളിന്
യജമാന സ്നേഹവും, അവരോടുള്ള കരുതലും വളരെ കുടുതലാണ്. വേട്ടനായ്ക്കളുടെ ഗണത്തിൽ പെടുന്നവയാണെങ്കിലും
കുട്ടികൾക്ക് പോലും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരിനമാണിവ. എപ്പോഴും ഉടമസ്ഥരുടെ
സാമീപ്യം ഇഷ്ടപെടുന്നവരാണിവർ. അപരിചിതരെ കണ്ടാൽ വളരെ ഉച്ചത്തിൽ കുരയ്ക്കുകയും ചെയ്യും.
ഭക്ഷണം
ഇവയ്ക്ക്
രണ്ടു നേരം ഭക്ഷണം നൽകേണ്ടതാണ്. രാവിലെ ചിക്കാനോ,
ബീഫോ ചേർത്ത നോൺവെജ് ആഹാരം നൽകുന്നതാണ് നല്ലത്. വൈകുന്നേരം, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ വേവിച്ചതോ, നന്നായി കുതിർത്ത
ഡ്രൈഫുഡോ നൽകാവുന്നതാണ്. ഇടയ്ക്കിടെ മൾട്ടി വിറ്റാമിനുകളും നൽകേണ്ടതാണ്. ഏറ്റവും പ്രധാനം
കുടിക്കുന്നതിനാവശ്യമായ ശുദ്ധജലം എല്ലായിപ്പോഴും ഇവയ്ക്ക് നല്കണമെന്നുള്ളതാണ്.
വ്യായാമം
ബീഗിളിന്
വ്യായാമം വളരെ പ്രധാനപ്പെട്ട ഒന്നാണ്. മണ്ണിലൂടെ ഓടിക്കളിക്കാനുള്ള സൗകര്യമൊരുക്കിയാൽ
അവയുടെ ആരോഗ്യം വർധിക്കുന്നതാണ്. പാദങ്ങളിലുണ്ടാകുന്ന അസുഖങ്ങൾ വരാതിരിക്കാനും ഇത്
സഹായിക്കും. ഓടിക്കളിക്കുന്ന സഥലത്തും ശുദ്ധമായ കുടിവെള്ളം കരുത്തേണ്ടതാണ്.
പരിപാലനം
പൂർണ്ണ
വളർച്ചയെത്തി കഴിഞ്ഞാൽ ഇവയ്ക്ക് കലോറി കുറഞ്ഞ ഭക്ഷണമാണ് നൽകേണ്ടത്. ഇല്ലെങ്കിൽ പൊണ്ണത്തടി
വയ്ക്കാനും, അതുകൊണ്ടുള്ള രോഗങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. കുറ്റിരോമമായതിനാൽ ഇടയ്ക്കിടെയുള്ള
ഗ്രുമിങ്ങിന്റെ ആവശ്യമില്ല. 12 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.
###########
ഡാഷ്ഹണ്ട്
നീളം
കൂടിയ ശരീരം, തീരെ നീളം കുറഞ്ഞ കാലുകൾ, കൂർത്ത മുഖം, തൂങ്ങിക്കിടക്കുന്ന ചെവികൾ ഇവയാണ്
ഡാഷ്ഹണ്ടിന്റെ പ്രത്യേകതകൾ. വേട്ടനായ്ക്കളുടെ ഗണത്തിൽപെടുന്ന ഇവയുടെ സ്വദേശം ജർമ്മനിയാണ്.
മാളങ്ങളിൽ ഒളിച്ചിരിക്കുന്ന ഇരകളെ പോലും മണം പിടിച്ച് കണ്ടെത്തുന്നതിൽ മിടുക്കരാണിവർ.
ഡാഷ്ഹണ്ടിനെ പെറ്റ്ഡോഗായും, ഗാർഡ്ഡോഗായും വളർത്താവുന്നതാണ്.
![]() |
Dachshund |
ഇനങ്ങൾ
ശരീരഘടന
പ്രകാരം രണ്ടിനം ഡാഷ്ഹണ്ടുകളുണ്ട്. സ്റ്റാൻഡേർഡ്, മിനിയേച്ചർ എന്നിങ്ങനെ. ശരീരത്തിലെ
രോമത്തിന്റെ രീതിയനുസരിച്ച് ഇവയെ മൂന്നായി തിരിക്കാം. നീളം കുറഞ്ഞ മിനുസമുള്ള രോമത്തോടു
കൂടിയവയെ സ്മൂത്ത് ഹെയേർഡ് (smooth haired) എന്നും, നീളമുള്ള രോമത്തോടു കൂടിയവയെ ലോംഗ് ഹെയേർഡ് (long haired)
എന്നും, ചുരുണ്ട രോമമുള്ളവയെ വയർ ഹെയേർഡ് (wire
haired) എന്നും
പറയുന്നു. കറുപ്പ്, ബ്രൗൺ എന്നീ നിറങ്ങളിലാണ് സാധാരണയായി ഇവയെ കാണപ്പെടുന്നത്.
ഭക്ഷണം
വളർച്ചയെത്തിയ
ഒരു ഡാഷ്ഹണ്ടിന് പ്രോട്ടീൻ നിയന്ത്രിതമായ ഭക്ഷണമാണ്
നൽകേണ്ടത്. ഇല്ലെങ്കിൽ ഇവയ്ക്ക് അമിതഭാരം വയ്ക്കുകയും, അതുവഴി രോഗങ്ങൾ പിടിപെടുകയും
ചെയ്യും. ഒരു മാസം പ്രായമാകുന്നതു വരെ അമ്മയുടെ പാൽ തന്നെ നൽകേണ്ടതാണ്. അവയുടെ തലച്ചോറിന്റെ
വളർച്ചയ്ക്ക് അത്യാവശ്യമായ ഒന്നാണ്. രണ്ടു മാസം പ്രായമായാൽ സ്റ്റാർട്ടർ ഫുഡ് നൽകി തുടങ്ങാം.
മൂന്നാം മാസത്തിൽ പപ്പി ഫുഡും, നാലാം മാസം മുതൽ എല്ലാ ആഹാരങ്ങളും നൽകാവുന്നതാണ്. കൃത്യമായ
വ്യായാമവും ചെയ്യിക്കേണ്ടതാണ്.
എങ്ങനെ തെരഞ്ഞെടുക്കാം.
ഒരു
ഡാഷ്ഹണ്ടിന്റെ കുഞ്ഞിനെ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി
അതിന്റെ മാതാപിതാക്കളുടെ ഗുണനിലവാരം. നല്ല ചുറുചുറുക്കുള്ള കുഞ്ഞുങ്ങളെ വേണം തെരഞ്ഞെടുക്കേണ്ടത്.
ത്വക്ക് രോഗമുണ്ടോ, വാൽ നിവർന്നിരിക്കുന്നതാണോ എന്നെല്ലാം നോക്കേണ്ടതാണ്. അതുപോലെ തന്നെ
പല്ലിന് വെള്ളനിറവും, മോണയ്ക്ക് പിങ്ക് നിറമായിരിക്കണം. 45 ദിവസമെങ്കിലും അമ്മയുടെ
പാൽ കുടിച്ചു വളർന്നതാണെങ്കിൽ ചുറുചുറുക്കും, ബുദ്ധിയും കൂടുതലായിരിക്കും.
പരിപാലനം
പൊക്കം
തീരെ കുറവായതിനാൽ ത്വക്ക് രോഗങ്ങൾക്കുള്ള സാദ്ധ്യത കുടുതലാണ്. അതിനാൽ ഇപ്പോഴും ഇവയെ
വൃത്തിയായി പരിപാലിക്കേണ്ടതാണ്. രോമം കുറവായതിനാൽ ഗ്രൂമിങ് വളരെ എളുപ്പമാണ്. കൃത്യമായ
ഭക്ഷണവും, വ്യായാമവും ഇവയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
വേട്ടനായ്ക്കളുടെ
ഗണത്തിൽ പെടുന്നതിനാൽ ചെറുതാണെങ്കിലും ഇവയുടെ ശൗര്യത്തിന് യാതൊരു കുറവും പ്രതീക്ഷിക്കേണ്ട.
ഇവയെക്കാൾ വലിപ്പം കൂടുതലുള്ള നായ്ക്കളോട് പോലും എതിർത്ത് യജമാനനെ സംരക്ഷിക്കാൻ ഇവ
ശ്രമിക്കും. എന്തുകൊണ്ടും ഒരു ഗാർഡ്ഡോഗായി തെരഞ്ഞെടുക്കാൻ പറ്റിയ ഇനമാണ് ഡാഷ്ഹണ്ട്. 12 മുതൽ 15 വർഷം വരെയാണ് ഇവയുടെ ആയുസ്സ്.
Please do not enter any spam link in the comment box