Neon Tetra Fish (നിയോൺ ടെട്രാ)
![]() |
Neon Tetra - Male Fish |
നിയോൺ ടെട്രാ
വളരെ ചുറുചുറുക്കും, ഭംഗിയുള്ളതും, ശാന്തസ്വഭാവമുള്ളതുമായ
അലങ്കാരമത്സ്യമാണ് നിയോൺ ടെട്രാ. തെക്കേ അമേരിക്കയിലെ വടക്കൻ രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ,
പെറു എന്നീ രാജ്യങ്ങളാണ് ഈ ശുദ്ധജല മത്സ്യമായ നിയോൺ ടെട്രായുടെ സ്വദേശം. അക്വേറിയത്തിൽ
വളർത്തുന്ന നിയോൺ ടെട്രയുടെ ആയുസ്സ് 5 മുതൽ 6 വർഷം വരെയാണ്. അതേസമയം കുളത്തിലോ, ചെറു
ജലാശയങ്ങളിലോ വളർത്തുന്നവയ്ക്ക്10 വർഷമോ അതിലധികമോ ആയുസ്സ് ലഭിക്കുന്നതാണ്. സാദാ ചലിച്ചു കൊണ്ടിരിക്കുന്ന സ്വഭാവക്കാരായതിനാൽ
ഇവയുടെ അക്വേറിയം, കാഴ്ചയ്ക്ക് വളരെ ഇമ്പമുള്ളതായിയിരിക്കും. ഇവ കൂട്ടമായി നീന്തുന്നതു
കാണാനാണ് കൂടുതൽ ഭംഗി.
ആൺ - പെൺ മത്സ്യങ്ങൾ
ആൺ നിയോൺ ടെട്രാ മത്സ്യങ്ങൾക്ക് പെൺ മത്സ്യങ്ങളെക്കാൾ മെലിഞ്ഞ ശരീരമായിരിക്കും. ആൺ മത്സ്യങ്ങളുടെ മുതുകിലായി ഒരു വെള്ള വരയുണ്ടാവും. എന്നാൽ പെൺ മത്സ്യങ്ങളുടെ മുതുകിലുള്ള വെള്ള വര അത്ര വ്യക്തമായിരിക്കില്ല. അവയുടെ വയർ ആൺമത്സ്യങ്ങളെ അപേക്ഷിച്ച് കുറച്ചു വലുതായിരിക്കും. അതുകാരണം വയറിനു മുകളിലൂടെയുള്ള നീല വരയ്ക്ക് അല്പം വളവുണ്ടാകും. പെൺ മത്സ്യങ്ങളുടെ നിറത്തിന് brightness കുറവായിരിക്കും.
![]() |
Neon Tetra - Male and Female Fish |
അക്വേറിയം
വെളിച്ചം കുറഞ്ഞ ഭാഗത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന
മത്സ്യങ്ങളാണ് നിയോൺ ടെട്രാ. അതിനാൽ സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത സ്ഥലത്തു വേണം
അക്വേറിയം സ്ഥാപിക്കേണ്ടത്. ലൈറ്റ് ഘടിപ്പിക്കുമ്പോൾ അധികം പ്രകാശമുള്ളവ ഒഴിവാക്കുക.
വെള്ളത്തിന്റെ ഊഷ്മാവ് 22 ഡിഗ്രി മുതൽ 25 ഡിഗ്രി സെന്റിഗ്രേഡ് വരെയാണ് അഭികാമ്യം. അതുപോലെ
തന്നെ പി.എച്ച്. വാല്യൂ 5.5 മുതൽ 6.5 വരെ ആയിരിക്കണം. ഇവയ്ക്ക് അസുഖങ്ങൾ വരാനുള്ള സാദ്ധ്യത
വളരെ കുറവാണെങ്കിലും അക്വേറിയത്തിലെ വെള്ളം ഇപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്.
ആഴ്ചയിൽ ഒരു 30 ശതമാനം വെള്ളമെങ്കിലും മാറ്റി പുതിയ വെള്ളം നിറയ്ക്കേണ്ടതാണ്. അതോടൊപ്പം
ഓക്സിജന്റെ അളവും ക്രമീകരിക്കേണ്ടതാണ്. ടാങ്കിന്റെ മദ്ധ്യഭാഗത്തായാണ് ഇവ ഇപ്പോഴും നീന്താറുള്ളത്.
ഭക്ഷണം
നിയോൺ ടെട്രാ മത്സ്യങ്ങൾ ഒരു മിശ്രഭുക്കായതിനാൽ
സാധാരണയായ എല്ലാ ഭക്ഷണവും ഇവയ്ക്ക് നൽകാവുന്നതാണ്. ലൈഫ് ഫുഡ് കൊടുക്കുന്നതായിരിക്കും
ഉത്തമം. കൂടാതെ മൈക്രോ പെല്ലറ്റ്സ്, ഫിഷ് ഫ്ലേക്സ് എന്നിവയും നൽകാവുന്നതാണ്.
പ്രജനനം
മുട്ടയിട്ട് വംശവർദ്ധന വരുത്തുന്ന മത്സ്യമാണ് നിയോൺ
ടെട്ര. ഒരു തവണ ഏകദേശം നൂറോളം മുട്ടകളിടാറുണ്ട്. കുറഞ്ഞത് 12 ആഴ്ച്ചയെങ്കിലും പ്രായമുള്ളവയെ
വേണം പ്രജനനത്തിനായി തെരഞ്ഞെടുക്കേണ്ടത്. മൂന്നോ നാലോ ജോഡികളെ ഒരുമിച്ച് ടാങ്കിൽ നിക്ഷേപിക്കാവുന്നതാണ്.
അധികം പ്രകാശമേൽക്കാത്ത സ്ഥലത്തു വേണം ടാങ്ക് സ്ഥാപിക്കേണ്ടത്. മുട്ടകൾ സുതാര്യവും,
ഒട്ടിപിടിക്കുന്നവയുമാണ്. മുട്ടകൾക്ക് പറ്റിപിടിച്ചിരിക്കാനായി
ടാങ്കിനുള്ളിൽ ചെടികൾ വളർത്തുന്നതും നല്ലതാണ്. എന്നാൽ ടാങ്കിന്റെ അടിഭാഗത്ത് കല്ലുകൾ
ഒരുക്കുന്നത് ഒഴിവാക്കേണ്ടതാണ്. മുട്ടകൾ ഇതിനിടയിലേക്ക് പോയാൽ ഫെർട്ടിലൈസ് ആവാനുള്ള
സാദ്ധ്യത കുറവാണ്. നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി അധികം പ്രായമുള്ളവയെ
ഒഴിവാക്കുക. സ്വന്തം മുട്ടകൾ തന്നെ ഭക്ഷിക്കുന്ന സ്വഭാവക്കാരായതിനാൽ മുട്ടയിട്ടു കഴിഞ്ഞാലുടൻ
പെൺ മത്സ്യങ്ങളെ ടാങ്കിൽ നിന്ന് മാറ്റേണ്ടതാണ്. കുറച്ചു സമയത്തിനു ശേഷം ആൺമത്സ്യങ്ങളെയും
മാറ്റാവുന്നതാണ്. മുട്ടകൾ ഫെർട്ടിലൈസ് ആവുന്നതിനാണ് ആൺമത്സ്യങ്ങളെ ടാങ്കിൽ തന്നെ സൂക്ഷിക്കുന്നത്. മിക്കവാറും
രാവിലെയാണ് ഇവർ മുട്ടയിടുന്നത്. ഫെർട്ടിലൈസ് ആയ മുട്ടകൾ 24 മണിക്കൂറിനുള്ളിൽ തന്നെ
വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തു വരാൻ തുടങ്ങും.
![]() |
Neon Tetra Female Fish |
കുഞ്ഞുങ്ങളുടെ പരിപാലനം
മുട്ട വിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞുങ്ങൾക്ക് തീവ്രമായ
പ്രകാശം താങ്ങാൻ പറ്റുന്നതല്ല. അതിനാൽ വെളിച്ചം വളരെ കുറച്ചു വയ്കേണ്ടതാണ്. മൂന്നു
മുതൽ നാലു ദിവസം വരെ പ്രായമാകുമ്പോൾ ഇവ സ്വതന്ത്രമായി നീന്താൻ ആരംഭിക്കും. ഒരാഴ്ച പ്രായമായ
കുഞ്ഞുങ്ങൾക്ക് മുട്ടയുടെ മഞ്ഞ പൊടിച്ച് വെള്ളത്തിൽ കലക്കി നൽകാവുന്നതാണ്. വളരെ കുറഞ്ഞ
അളവിൽ വേണം ഇതു നൽകേണ്ടത്. കാരണം വെള്ളം കേടാകാനുള്ള സാദ്ധ്യത കൂടുതലാണ്. മത്സ്യകുഞ്ഞുങ്ങൾക്ക്
നൽകാവുന്ന ഭക്ഷണങ്ങൾ ഇവയ്ക്ക് മിതമായ അളവിൽ നൽകേണ്ടതാണ്. ഒരുമാസം പ്രായമാവുമ്പോഴേക്കും
ഇവയ്ക്ക് വലിയ മത്സ്യങ്ങളുടേതു പോലെ നിറങ്ങൾ വരൻ തുടങ്ങും.
രോഗങ്ങൾ
നിയോൺ ടെട്രാ മത്സ്യങ്ങൾക്ക് വരുന്ന ഒരു രോഗമാണ്
നിയോൺ ടെട്രാ ഡിസീസ് (Neon Tetra Disease). അവയുടെ നിറം മങ്ങുക, ഭക്ഷണം
കഴിക്കാതിരിക്കുക, നട്ടെല്ലിന്റെ ഭാഗത്തിന് വളവ് സംഭവിക്കുക എന്നിവയാണ് ഈ രോഗത്തിന്റെ
ലക്ഷണങ്ങൾ. ഈ രോഗം പൂർണ്ണമായി ഭേദപ്പെടുത്താൻ പറ്റുന്നതല്ല. ഫിഷ് ടാങ്ക് വൃത്തിയായും,
അണുവിമുക്തമായും സൂക്ഷിക്കുകയാണ് ഈ രോഗം തടയാനുള്ള മാർഗ്ഗം.
![]() |
Neon Tetra Disease |
വില അല്പം കൂടുതലാണെങ്കിലും, അടുത്തകാലത്തായി നിയോൺ ടെട്രകൾക്ക് ഡിമാൻഡ് കൂടിവരുകയാണ്. ഇവയുടെ ആകർഷകമായ നിറവും, ചുറുചുറുക്കോടെയുള്ള ചലനങ്ങളുമാണ് ഇതിനു കാരണം.
Please do not enter any spam link in the comment box