Goldfish-ഗോൾഡ്ഫിഷ്-Real Facts
![]() |
Goldfish |
Goldfish
അഥവാ സ്വർണ്ണമത്സ്യമാണ് മനുഷ്യൻ വളർത്താൻ തുടങ്ങിയ ആദ്യത്തെ അലങ്കാര മത്സ്യം. കാർപ്പ്
കുടുംബത്തിലുള്ള ഒരു ശുദ്ധജല മത്സ്യമാണിവ. ആയിരം വർഷങ്ങൾക്ക് മുമ്പ്, ഏഷ്യൻ വംശജരായ ഈ മത്സ്യത്തെ
ചൈനക്കാരാണ് ആദ്യമായി വളർത്താൻ തുടങ്ങിയത്. വളരെയധികം സങ്കരയിനം സ്വർണ്ണമത്സ്യങ്ങൾ
ഇപ്പോൾ ലഭ്യമാണ്. കരാഷ്യസ് ഓററ്റസ് എന്നാണിവയുടെ ശാസ്ത്രീയ നാമം. ഇവയുടെ ശരാശരി ആയുർദൈർഘ്യം
10 മുതൽ 12 വർഷം വരെയാണ്. പല തരത്തിലുള്ള വിവിധയിനം അലങ്കാരമത്സ്യങ്ങൾ പ്രചാരത്തിൽ
വന്നിട്ടുണ്ടെങ്കിലും ഗോൾഡ്ഫിഷിനുള്ള പ്രാധാന്യത്തിൽ ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല
എന്നതാണ് വാസ്തവം. ചെറിയ തുക മുതൽ വലിയ തുകയ്ക്കു വരെയുള്ള വിവിധതരം ഗോൾഡ്ഫിഷുകൾ ലഭ്യമാണ് എന്നതു തന്നെയാണ് ഇവ ഇത്രയധികം
ജനകീയമാകാൻ കാരണവും.
പ്രത്യേകതകൾ
ചെറിയ
ഇൻഡോർ അക്വേറിയങ്ങളിൽ വളർത്തുന്ന ഗോൾഡ്ഫിഷിനു ഒരിഞ്ചു മുതൽ രണ്ടിഞ്ചു വരെ നീളമുണ്ടാവും.
എന്നാൽ വലിയ ഫിഷ് ടാങ്കുകളിലാണ് വളർത്തുന്നതെങ്കിൽ ഇവയ്ക് 6 ഇഞ്ചു വരെ വലിപ്പമുണ്ടാവാൻ
സാധ്യതയുണ്ട്. സമാന വലിപ്പത്തിലുള്ള മത്സ്യങ്ങളുമായി ഗോൾഡ്ഫിഷ് നന്നായി ഇണങ്ങും. തന്റെ
ഉടമസ്ഥരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.
ആഹാരം
2
മിനിറ്റ് മുതൽ 3 മിനിറ്റിനുള്ളിൽ കഴിക്കാൻ കഴിയുന്ന ഭക്ഷണം, ദിവസത്തിൽ ഒന്നോ രണ്ടോ
തവണ നൽകുക. അതുപോലെ തന്നെ ആവശ്യത്തിനുള്ള അളവിൽ മാത്രം ഭക്ഷണം നൽകുക. ലഭ്യമാവുന്നിടത്തോളം
ഭക്ഷണം ഉള്ളിലാക്കുന്ന സ്വഭാവക്കാരായതിനാൽ ദഹന സംബന്ധമായ അസുഖങ്ങളും, ചിലപ്പോൾ മരണം
പോലുമോ സംഭവിക്കാൻ സാധ്യതയുണ്ട്. ഇവയ്ക്ക് പ്രോട്ടീൻ സാന്ദ്രത കുറവായ, പ്രത്യേകം രൂപപ്പെടുത്തിയ
ഗോൾഡ്ഫിഷ് ഭക്ഷണം നൽകുന്നതാണ് അഭികാമ്യം. ഗോൾഡ്ഫിഷ് ഭക്ഷണം പെല്ലറ് രൂപത്തിൽ ഇന്ന്
ലഭ്യമാണ്.
ആൺ മത്സ്യങ്ങളെയും, പെൺ മത്സ്യങ്ങളെയും എങ്ങനെ തിരിച്ചറിയാം
ചെകിളയ്ക്ക്
മുകളിൽ വെള്ള പൊട്ടുകളുള്ളവ ആൺ മത്സ്യങ്ങളാണ്. പെൺ മത്സ്യങ്ങൾക്ക് ഇത്തരം പൊട്ടുകൾ
ഉണ്ടായിരിക്കുന്നതല്ല. അതുപോലെ തന്നെ ആൺ മത്സ്യങ്ങൾ മെലിഞ്ഞ ശരീരപ്രകൃതമുള്ളവ ആയിരിക്കും
. അതേ സമയം പെൺ മത്സ്യങ്ങൾക്ക് തടിച്ച ശരീരപ്രകൃതമായിരിക്കും.
പ്രജനനം
വേനൽ
കാലത്തും, വസന്തകാലത്തുമാണ് ഇവയുടെ പ്രജനനം നടക്കുന്നത്. മുട്ടയിടുന്ന സീസൺ ആവുമ്പോഴേക്കും
അവയുടെ നിറത്തിന് കൂടുതൽ തിളക്കമുള്ളതായി കാണാം. ഒരു വർഷത്തിനു മേൽ പ്രായമുള്ള, നല്ല
ആരോഗ്യമുള്ള മത്സ്യങ്ങളെ വേണം പ്രചനനത്തിനായി തെരഞ്ഞെടുക്കേണ്ടത്. ഒരു പെൺ മത്സ്യത്തിന്
രണ്ട് ആൺ മത്സ്യം എന്ന കണക്കിനു വേണം ബ്രീഡിങ് ടാങ്കിൽ നിക്ഷേപിക്കേണ്ടത്. മുട്ട വിരിയുന്നതിനു
ഒരാഴ്ച വരെ സമയം വേണ്ടി വരും. അതുവരെ മുട്ടകൾ ചെടിയുടെ ഇലകളിലും മറ്റും പറ്റിപിടിച്ചിരിക്കും.
അതിനാൽ ഗോൾഡ്ഫിഷിന്റെ ടാങ്കിൽ ജലസസ്യങ്ങൾ വളർത്തേണ്ടതാണ്. ഭക്ഷണപ്രിയരായ ഇവർ ഇലകളും
ഭക്ഷിക്കും എന്നതിനാൽ പ്ലാസ്റ്റിക് ചെടികൾ വയ്ക്കുന്നതായിരിക്കും ഉത്തമം. മുട്ട വിരിഞ്ഞു
കഴിഞ്ഞാലുടൻ തന്നെ മാതാപിതാക്കളെ മറ്റൊരു ടാങ്കിലേക്ക് മാറ്റേണ്ടതാണ്. കുഞ്ഞുങ്ങളെ
അവ തന്നെ ഭക്ഷിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ടാങ്കിനകത്തെ
ജലത്തിന്റെ ഊഷ്മാവ് 20 ഡിഗ്രി സെൽഷ്യസിലായിരിക്കണം. മുട്ടകൾ വിരിയുന്നതിനു വേണ്ടിയാണിത്.
അക്വേറിയം തെരഞ്ഞെടുക്കുമ്പോൾ
സദാസമയം
നീന്തുന്ന സ്വഭാവക്കാരായതിനാൽ വലിപ്പമുള്ള ടാങ്ക് തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
ഇതിൽ നിറയ്ക്കുന്ന ജലത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണ്ടതാണ്. ടാപ്പ് വെള്ളം
ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്, അതിൽ ക്ലോറിനും അതുപോലെ മറ്റു പല രാസപദാർഥങ്ങളും അടങ്ങിയിരിക്കും
എന്നുള്ളതാണ്. അവ നീക്കം ചെയ്തശേഷം വേണം മത്സ്യങ്ങളെ
അതിൽ നിക്ഷേപിക്കേണ്ടത്. ഇത്തരം രാസപദാർഥങ്ങൾ നീക്കം ചെയ്യുന്നതിനാവശ്യമായ സൊല്യൂഷൻസ്
അക്വേറിയം ഷോപ്പുകളിൽ ലഭ്യമാണ്. ഇല്ലെങ്കിൽ മത്സ്യങ്ങൾ ചത്തുപോകാൻ സാധ്യതയുണ്ട്. ഇവ
ധാരാളം ഭക്ഷണം കഴിക്കുന്ന പ്രകൃതക്കാരായതിനാൽ അധികം വേസ്റ് പുറന്തള്ളുകയും ചെയ്യും.
അതിനാൽ നിർബന്ധമായും ടാങ്കിനുള്ളിൽ ഫിൽറ്റർ സംവിധാനം ഏർപ്പെടുത്തേണ്ടതാണ്. ഇവയ്ക്ക്
താരതമ്യേന ഉയർന്ന ഓക്സിജൻ ലെവൽ ആവശ്യമാണ്. അതിനാൽ ആവശ്യത്തിന് ഓക്സിജൻ സൗകര്യവും ഏർപ്പെടുത്തേണ്ടതാണ്.
വെള്ളത്തിന്റെ പി. എച്ച് വാല്യൂ 7.8 മുതൽ
8 വരെ നിലനിർത്തുകയും വേണം. അതോടൊപ്പം ജലത്തിന്റെ
ഊഷ്മാവ് 20ഡിഗ്രി സെന്റിഗ്രേഡിൽ നിലനിർത്തുകയും ചെയ്യേണ്ടതാണ്. 20 ലിറ്റർ വെള്ളത്തിന്
ഒരു ടേബിൾ സ്പൂൺ ഉപ്പ് എന്ന അളവിൽ ചേർക്കുന്നത് നല്ലതാണ്.
വിവിധയിനം സ്വർണ്ണമത്സ്യങ്ങൾ:
ആദ്യകാലത്ത്
ഒരിനം ഗോൾഡ്ഫിഷ് മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് നിറത്തിലും, ശരീരഘടനയിലും
വ്യത്യസ്തമാർന്ന അനേകയിനം ഗോൾഡ്ഫിഷുകൾ ലഭ്യമാണ്. അവയിൽ ചിലതിനെ പരിചയപ്പെടാം.
സാദാ ഗോൾഡ്ഫിഷ് (Common goldfish)
കോമൺ
ഗോൾഡ്ഫിഷുകൾ സാധാരണ ചുവപ്പ്, ഓറഞ്ച്, സ്വർണ്ണനിറം, വെള്ള, കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളിൽ
ലഭ്യമാണ്.
കോമെറ്റ്
ഗോൾഡ്ഫിഷ് (Comet Goldfish)
![]() |
Comet-Goldfish |
അമേരിക്കൻ
ഐക്യനാടുകളിൽ ഏറ്റവും പ്രചാരത്തിലുള്ള ഫാൻസി ഇനം മത്സ്യമാണ് കോമെറ്റ്. ഇവയാണിന്ന് ലോകത്തിൽ
ഏറ്റവും ജനപ്രിയമായ ഗോള്ഡഫിഷ്. സാധാരണ ഗോൾഡ് ഫിഷിനെ പോലെയാണെങ്കിലും ഇതിന്റെ വാലിനു
നല്ല വലിപ്പമുണ്ടായിരിക്കും. വാലിന്റെ പ്രത്യേകത കൊണ്ടാണ് ഇവയെ തിരിച്ചറിയുന്നത്.
പാണ്ട ഒറാൻഡാ (Panda Oranda)
പാണ്ട
ഒറാൻഡാ വളരെ ഭംഗിയുള്ള ഒരിനമാണ്. വളരെ വില കൂടിയ ഈയിനം ഗോൾഡ്ഫിഷ് ഒരു ശുദ്ധജല മത്സ്യമാണ്.
സെന്റീമീറ്ററിലധികം വലിപ്പം വയ്ക്കുന്ന ഇവ പതിനഞ്ചു വർഷത്തോളം ജീവിച്ചിരിക്കും.
റുക്കിൻ ഗോൾഡ്ഫിഷ് (Ryukin Goldfish)
![]() |
Ryukin-Goldfish |
ഫാൻ ടെയിൽ ഗോൾഡ്ഫിഷ് (Fantail Goldfish)
![]() |
Fantail-Goldfish |
ഇവയെ മറ്റിനം മത്സ്യങ്ങളുമായി ഒരുമിച്ചു വളർത്താതിരിക്കുന്നതാണ്
ഉത്തമം. കാരണം ഭക്ഷണപ്രിയരായ ഇവർ ആഹാരം കിട്ടാൻ അല്പം വൈകിയാൽ മറ്റു ചെറു മത്സ്യങ്ങളെ
ഭക്ഷണമാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇവയുടെ അതേ വലിപ്പമുള്ള മറ്റിനം മത്സ്യങ്ങൾക്കൊപ്പം
വളർത്താവുന്നതുമാണ്. പെട്ടെന്നുള്ള ഊഷ്മാവ് വ്യത്യാസം ഇവയുടെ മരണത്തിനു തന്നെ കാരണമായേക്കാം.
അതിനാൽ പുതിയതായി വാങ്ങുന്ന മത്സ്യങ്ങളെ അതിന്റെ കവറോടുകൂടി കുറഞ്ഞത് രണ്ടു മണിക്കൂർ
ടാങ്കിലെ ജലത്തിൽ സൂക്ഷിച്ച ശേഷം മാത്രമേ ടാങ്കിലേക്ക് തുറന്നു വിടാൻ പാടുള്ളു.
Please do not enter any spam link in the comment box